റിയാദ് :സൗദിയിൽ റസിഡൻസി,തൊഴിൽ നിയമങ്ങൾ,അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 18,428 പേരെ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡിസംബർ 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
![]()
