റിയാദ്: വാഹനങ്ങളുടെ ബംബർ നിയമവിരുദ്ധമായി പരിഷ്കരിച്ചാൽ പോക്കറ്റ് കാലിയാകും.
വാഹനങ്ങളുടെ സുരക്ഷക്കുവേണ്ടിയുള്ള ബംബർ പലരൂപത്തിൽ മാറ്റം വരുത്തുന്നതും രണ്ടറ്റത്തും വെട്ടിച്ചുരുക്കുന്നതും ഗതാഗതക്കുറ്റമായാണ് കാണുന്നത്.ആയിരം റിയൽ പിഴയാണ് ഇതിനു അടക്കേണ്ടി വരുന്നതെന്ന് സബ്ഖ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.ഈ വിവരം ജനങ്ങളിൽ എത്തിക്കാൻ സൗദി ട്രാഫിക് പൊലീസ് കാമ്പയിൻ ആരംഭിച്ചു.
![]()
