ദുബായ് :യു എ ഇ യിലെ പ്രമുഖ ആരാധനാ കേന്ദ്രവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രവുമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ 16-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സഞ്ചാരികൾക്ക് 24 മണിക്കൂറും പ്രവേശിക്കാൻ അനുമതി നൽകി അധികൃതർ.യു എ ഇ യുടെ പ്രഥമ പ്രസിഡൻ്റ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ നാമത്തിലാണ് മസ്ജിദ് അറിയപ്പെടുന്നത്.ഷെയ്ഖ് സായിദ് മോസ്കിന്റെ ചരിത്രവും മനോഹാരിതയും നേരിട്ട് ആസ്വദിക്കാനായി നിരവധി മത സൗഹാർദ്ദത്തിന് പേര് കേട്ട മോസ്ക്കിലെത്തുന്നത്.
16 വർഷത്തിനിടെ 6.7 കോടി ജനങ്ങളാണ് മോസ്ക് സന്ദർശിച്ചത്.ലോകത്തിലെ ഏറ്റവും വലിയ കാർപ്പെറ്റ്, ഏറ്റവും വലിയ തൂക്കുവിളക്ക് എന്നിവയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെയുള്ള അവാർഡുകളും ഗ്രാന്റ് മോസ്ക് നേടിയിട്ടുണ്ട്.
![]()
