റിയാദ്: പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ (പാപ) 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാപ സീനിയർ എക്സിക്യൂട്ടീവ് മുഹമ്മദലി കുന്നപ്പള്ളിക്ക് പാപ പ്രസിഡന്റ് മുഹമ്മദലി നെച്ചിയിൽ നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ പാപ ആക്ടിങ് സെക്രെട്ടറി ശശി കട്ടുപ്പാറ, ട്രെഷറർ മുജീബ് സി. ഡി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെബീർ പുത്തൂർ, ഹാരൂൺ റഷീദ്, മൊയ്ദു ആനമങ്ങാട്, സജേഷ് യു. പി, ബഷീർ കട്ടുപ്പാറ, ഫിറോസ് പാതാരി, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഉനൈസ്, സൈദാലികുട്ടി പി, യൂസഫ് കെ, മുജീബ് കൊയിസ്സൻ, ബക്കർ പരിയാപുരം എന്നിവർ പങ്കെടുത്തു. കലണ്ടർ സ്പോൺസർ ചെയത സീനിയർ എക്സിക്യുട്ടീവ് സക്കീർ ദാനത്തിന് അസോസിയേഷൻ പ്രത്യേക നന്ദി അറിയിച്ചു.
![]()
