ദോഹ:ഖത്തറിൽ ഹയ്യ വിസയുടെ കാലാവധി ഫെബ്രുവരി 24 വരെ നീട്ടിയാതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഹയ്യ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിസ നിയമങ്ങൾ ബാധകമായിരിക്കും.ഇതനുസരിച്ചു ഫെബ്രുവരി 10 വരെ ഹയ്യ വിസ ഉള്ളവക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവും.അതുപോലെ നിലവിൽ രാജ്യത്തുള്ളവർക്ക് ഫെബ്രുവരി 24 വരെ തുടരുകയും ചെയ്യാം.
![]()
