ദുബായ് :കായംകുളം സ്വദേശിനിയും കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷമായി പ്രവാസിയുമായ ഡോ.റെസ്നി.എം.റെഷീദിൻ്റെ “തരളിത മോഹങ്ങൾ” എന്ന സംഗീത ആൽബം പ്രകാശനം ചെയ്തു.
ഡിസംബർ 13 നു യുട്യൂബ് ചാനൽ ആയ റെസ്നീസ് മ്യൂസിക് വേൾഡ് ലാണ് റിലീസ് ചെയ്തത്.രചന നിർവ്വഹിച്ചിരിക്കുന്നത് ഡോ.റെസ്നി.എം. റഷീദും സംഗീതവും ആലാപനവും അഭിലാഷ് നാരങ്ങാനവും ആണ് നിർവഹിച്ചിരിക്കുന്നത്.പുല്ലാം കുഴൽ അടൂർ രവികുമാർ,ചിത്ര സംയോജനം രാധിക.പി എന്നിവർരാണ് നിർവ്വഹിച്ചിരിക്കുന്നത്.റാസ് മ്യൂസിക്ക് പുറത്തിറക്കിയ മനോഹരമായ ആൽബം അഞ്ചു ദിവസം കൊണ്ട് സോഷ്യൽ മിഡിയയിൽ വൈറലായി.റെസ്നിയുടെ കവിത സമാഹാരമായ “നിന്നിലേക്ക് ഇനിയെത്ര ദൂരം” ഈ കഴിഞ്ഞ ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തിരുന്നു .
![]()
