റിയാദ് :മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ പതിന്നാലാം ചരമവാര്‍ഷികം പ്രമാണിച്ച് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി റിയാദ് കിംഗ് സൗദ് ആശുപത്രി (സുമേശി ഹോസ്പിറ്റല്‍) ബ്ലഡ് ബ്ലാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 22 വെള്ളിയാഴ്ച രാവിലെ എട്ടര മുതല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ആരംഭിക്കുമെന്ന് ഒ ഐ സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ജീവരക്തം നല്കാന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും ജീവകാരുണ്യപ്രവര്‍ത്തനത്തിലേക്ക് സ്വഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡണ്ട് നാസര്‍ വലപ്പാട്,ജനറല്‍സെക്രട്ടറി സോണി പാറക്കല്‍ ,പ്രോഗ്രാം കണ്‍വീനര്‍ അന്സായ് ഷൌക്കത്ത് എന്നിവര്‍ അറിയിച്ചു.
![]()
