Once all five phases are completed by the end of 2024, the bus network will cover a total distance of 1,900 km.
റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയെ മുഴുവനും ബന്ധിപ്പിക്കുന്ന ബസ് സർവീസ് പദ്ധതിയുടെ മുഴുവൻ ഘട്ടവും പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തു വന്നത്. ഇത് പ്രകാരം റിയാദ് പ്രവിശ്യയിൽ 54 റൂട്ടുകളിൽ 679 ചെറുതും വലുതുമായ ബസുകൾ സർവീസ് നടത്തുന്നു. ഇവക്കായി തലസ്ഥാനത്തു 2145 ബസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതായും മന്ത്രാലം വാർത്ത കുറിപ്പിൽ പറഞ്ഞു.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തു നഗര പ്രദേശങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലേക്കും സിറ്റിക്ക് പുറത്തും ബസുകൾ സർവീസ് നടത്തുന്നുണ്ട്. നിലവിൽ പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന റിയാദ് ബസ് സർവീസ് ഭാവിയിൽ റിയാദ് മെട്രോയുമായി ബന്ധിപ്പിയ്ച്ചാകും പ്രവർത്തിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ബസ് സർവീസ് ആരംഭിച്ചതോടെ റിയാദിലെ യാത്രകൾക്ക് സാദാരണക്കാരായ യാത്രക്കാർ ബസുകളെയാണ് ആശ്രയിക്കുന്നത്.
![]()
