ജിദ്ദ :വേൾഡ് മലയാളി ഹോം ഷെഫ് ‘പെൺ പുലരി’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫാമിലി എന്റർടൈമെന്റ് മെഗാ ഇവെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചു.2024 ഫെബ്രുവരി 9 ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നുള്ള പ്രമുഖ ഗായകരടക്കമുള്ള കലാകാരൻമാർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വനിതാ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ റസീലാ സുധീറിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ആഗോള സംഘടനയാണ് വേൾഡ് മലയാളി ഹോം ഷെഫ്.കേരളത്തിൽ നിന്നുള്ള രണ്ടു വനിത കലാകാരികൾക്കൊപ്പം ജിദ്ദയിലെ മറ്റു കലാകാരികളും മാറ്റുരയ്ക്കുന്ന നൃത്ത,സംഗീത പരിപാടികളും,വ്യത്യസ്തവും വൈവിധ്യവുമായ ഭക്ഷണ വിതരണ സ്റ്റോളുകളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കുമെന്നു സംഘടനാ പ്രതിനിധികളായ സോഫിയ സുനിൽ(ജിദ്ദ ചാപ്റ്റർ അഡ്മിൻ),സെലീന മുസാഫിർ,സാബിറ മജീദ്,മൗശ്മി ശരീഫ്,ഹസീന റഷീദ്,സുഹറ ഷൗക്കത്ത്,നജ്മ ഹാരിസ്,ജ്യോതി ബാബുകുമാർ,റുഫ്ന ഷിഫാസ്,നൂറുന്നിസ ബാവ എന്നിവർ അറിയിച്ചു.ഹസീന അഷറഫ്,ഫൈസി,നിസ,ഹസീന ബാബു,ഫർഷാ യൂനസ്,സാബിറ റഫീഖ്,ഫബിത ഉനൈസ്,സെലീന നൗഫൽ,ആസിഫ സുബ്ഹാൻ,സജ്നാ യൂനസ്,ഹസീന പി എം എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
![]()
