റിയാദ്:ഷിഫ മലയാളി സമാജം അറബ് കോ കാർഗോ സർവീസുമായി സഹകരിച്ച് ഈ വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.ഷിഫാ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അറബ് കോ പ്രതിനിധി രാധാകൃഷ്ണനിൽ നിന്നും കലണ്ടർ ഏറ്റുവാങ്ങി.പ്രസിഡണ്ട് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ സൗഹൃദ വേദി പ്രസിഡൻറ് സനൂപ് പയ്യന്നൂർ പയ്യന്നൂർ മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം,രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ,മധു വർക്കല,മോഹനൻ കരുവാറ്റ,ഷാജുവാലപ്പൻ,സാബു പത്തടി,അലിഷോർണൂർ എന്നിവർ സംസാരിച്ചു.രതീഷ് നാരായണൻ ,സന്തോഷ് തിരുവല്ല,ബിജു മടത്തറ,സജീർ കല്ലമ്പലം,ഹനീഫ കൂട്ടായി,മോഹനൻ കണ്ണൂർ,ബാബു കണ്ണോത്ത്,ഉമ്മർ പട്ടാമ്പി,ബിനീഷ്,ഷാജിത് ചോറോട്,സൂരജ് ചാത്തന്നൂർ എന്നിവർ നേതൃത്വം നൽകി
സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതവും ട്രഷറർ വർഗീസ്ക്കാരൻ നന്ദിയും പറഞ്ഞു.
![]()
