ദുബായ് :ഇന്ത്യക്കുപുറത്ത് ആദ്യമായിഐ പി എല്‍ മിനി ലേലം ഇന്ന് ദുബായില്‍ നടക്കും.ഐപിഎല്‍ 17-ാം പതിപ്പിലേക്കുള്ള 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലമാണിന്ന് ഇന്ന് നടക്കുന്നത്.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് തുടങ്ങും
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡ് ഓപ്പണര്‍ രചിന് രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ശ്രദ്ധേയപേരുകള്‍ ലേലത്തിനുണ്ട്.333 താരങ്ങളിൽ 214 ഇന്ത്യക്കാരുണ്ട്. എട്ട് മലയാളി താരങ്ങളാണ് ലേലത്തിനുള്ളത്.എട്ടു മലയാളികളും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.2023 ഐപിഎല്‍ സീസണിലേക്കുള്ള ലേലം കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലാണ് നടന്നത്.
![]()
