വിദേശതൊഴില്‍ കുടിയേറ്റത്തിന് അംഗീകൃത ഏജന്‍സികളെ മാത്രമേ ആശ്രയിക്കാവൂ എന്ന് പ്രെട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് (തിരുവനന്തപുരം) ശ്യാചന്ദ്.സി .ഐ .എഫ് .എസ് . അറിയിച്ചു. ലോക കുടിയേറ്റ ദിനത്തിന്റെ (World Migration Day) ഭാഗമായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജ് (NIFL) സംഘടിപ്പിച്ച ഏകദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശറിക്രൂട്ട്മെന്റിന് പരമാവധി 30,000 രൂപയുടെ ജി.എസ്.ടി യും മാത്രമേ അംഗീകൃത ഏജന്‍സികള്‍ക്ക് ഈടാക്കാവൂ. എന്നാല്‍ നോര്‍ക്ക റൂട്ട്സ് പോലുളള സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമാണ് ഇത് പാലിക്കാറുളളതെന്നും ശ്യാചന്ദ് ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍, വിദേശത്ത് പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍, സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം തൈക്കാടുളള സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്റ് ഡവലപ്മെന്റ് (CMD) ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ നോര്‍ക്ക റൂട്ട്സ് ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായ്.എസ് അധ്യക്ഷത വഹിച്ചു. എന്‍.ഐ.എഫ്.എല്‍ പ്രോജക്ട് കണ്‍സല്‍ട്ടന്റ് ജുബി സുമി മാത്യൂ സ്വാഗതം പറഞ്ഞു. കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ സംബന്ധിച്ച് ശ ശ്രുതി രവീന്ദ്രന്, ഗള്‍ഫ് കുടിയേറ്റ വിഷയത്തില്‍ സുമിത മേനോന്, വിദേശഭാഷാ പഠനത്തെക്കുറിച്ച് സന്ദീപ്. പി സാന്ദ്ര ജോസഫ് എന്നിവരും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. എന്‍.ഐ.എഫ്.എല്ലിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കണക്കിലെടുത്ത് 2000 ഡിസംബർ 4-നാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനമായി പ്രഖ്യാപിച്ചത്. ആക്ട് ടുഡേ എന്നതാണ് ഇത്തവണത്തെ ആശയം
![]()
