പാലക്കാട് : രണ്ടും കൈയുമില്ലാത്ത പ്രണവിനെ ചേർത്തു പിടിച്ചു കണ്ണീർ തുടച്ചിട്ട് പാലക്കാട് ലുലുവിൽ ജോലിയും നൽകി എം എ യൂസഫ് അലി. ഏവരുടെയും കണ്ണീരണിക്കുന്ന കാഴ്ചയാണ് ലുലു മാൾ ഉത്ഘാടന വേളയിൽ കണ്ടത്. തന്റെ മാതാപിതാക്കളെ ജോലിയെടുത്തു സംരക്ഷിക്കണമെന്ന പ്രണവിന്റെ ആഗ്രഹത്തിന് സ്വപ്ന സാക്ഷത്ക്കാരം എന്നപോലെ ലുലുഗ്രൂപ് ചെയർമാന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു നിക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോ മണിക്കൂറുകൾക്കകം സോഷ്യൽമീഡിയ ഇടങ്ങളിൽ നിറഞ്ഞു.
പ്രണവിന്റെ ജോലി വേണമെന്നാവശ്യവും എന്ത് ജോലിയും ചെയ്യാനുള്ള കോൺഫിഡൻസ് ഉണ്ടെന്ന അംഗപരിമിതനായ ചെറുപ്പക്കാരന്റെ വാക്കുകൾ അവസാനിക്കുന്നതിനു മുൻപ് തന്നെ യൂസഫ് അലി തന്റെ ജീവനക്കാരനെ വിളിച്ചു പ്രണവിന് എന്ത് ജോലി ചെയ്യാൻ പറ്റുമോ അത് നല്കണമെന്ന് പറഞ്ഞു.നിറകണ്ണുകളോട് നന്ദി പറഞ്ഞ പ്രണവിന്റെ നെറ്റിയിൽ ചുംബനം കൂടി നൽകിയാണ് യൂസഫ് അലി ചേർത്ത് പിടിച്ചത്.
![]()
