ഇടുക്കി :വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒഴുക്ക് വർദ്ധിച്ചത് കണക്കിലെടുത്ത് മുല്ലപെരിയാർ ഡാം നാളെ രാവിലെ തുറക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം എന്നും അറിയിപ്പിൽ ഉണ്ട്. നിലവിൽ 137.5 അടി ജലമാണ് ഡാമിൽ ഉള്ളത്. ഡാമിന്റെ ശരാശരി ജല സംഭരണ ശേഷി 142 അടിയാണ്. വനമേഖലയിൽ മഴ നിലനിൽക്കുന്നതിനാൽ ശക്തമായ രീതിയിൽ ജലം ഡാമിലേക്ക് എത്തുന്നത് ആശങ്കയുണ്ടാക്കും എന്നതിനാൽ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കു ഒഴുക്കുവാൻ ജല അതോറിറ്റി തീരുമാനിക്കുകയായിരുന്നു.ഡാമിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം എന്നും അതോറിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
![]()
