തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ചരിത്രം ഓര്‍മിപ്പിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു ’ ഇതിലും വലിയ വെല്ലുവിളി നടത്തിയ സർ സി.പി വെട്ടേറ്റ മൂക്കുമായി നാടുവിട്ടതാണ് കേരളത്തിന്റെ ചരിത്രം.ചരിത്രത്തിൽ നിന്ന് പഠിച്ചാൽ ആരിഫ് മുഹമ്മദ് ഖാന് കൊള്ളാം’ എന്നാണ് വി.കെ സനോജിന്റെ കുറിപ്പ്.
സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്കരിക്കുന്നു എന്നാരോപിച്ചുള്ള എസ്എഫ്ഐയുടെ സമരം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഗവര്‍ണറെ ദിവാന് ഭരണകാലഘട്ടത്തെ ഓർമ്മിപ്പിച്ച് രംഗത്ത് എത്തിയത്.
![]()
