തിരുവനന്തപുരം:‘ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ’ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല,ഗവർണർ എന്ന പദവിയോടുള്ള ബഹുമാനംകൊണ്ടാണ് അങ്ങനെ പറയാത്തതെന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്നടിച്ചു.കണ്ണൂരിന്റെ ‘ബ്ലഡി ഹിസ്റ്ററി’ തനിക്കറിയാമെന്ന് പറയുന്ന ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂരിൻ്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചരിത്രത്തെ വക്രീകരിച്ചും തമസ്കരിച്ചും ആർഎസ്എസ് ആഗ്രഹിക്കുന്നതുപോലെ കേരളത്തിൽ പ്രവർത്തനം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെയും അദ്ദേഹം ജനിച്ചുവളർന്ന കണ്ണൂരിനെയും ആക്രമിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ പുറപ്പെട്ടിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവർണർ പദവിയുൾപ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഗവർണർമാരുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അത് കേരളത്തിലെ കോൺഗ്രസുകാർ മാത്രം കാണുന്നില്ല’ എന്നാണ് മന്ത്രി പറഞ്ഞത്.
![]()
