ആലപ്പുഴ: ഭരണ ഘടന മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി യാഥാർത്ഥ്യമാക്കാൻ സർക്കാർ സർവ്വീസിലും അധികാര മേഖലയിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം നടപ്പിലാക്കാൻ ഇടതു സർക്കാർ കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്ന് വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നത്തിയ ബഹുജന പ്രക്ഷോഭ
സമര സംഗമം ആവശ്യപ്പെട്ടു.ജാതി സെൻസസ് നടത്തുക, എയ്ഡഡ് മേഖല പി എസ് സിക്ക് വിടുക,ജനസംഖ്യാനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ടുള്ള
പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സമര സംഗമം നടത്തിയത് .ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യമായ ഇൻഡ്യ മുന്നണി മുന്നോട്ട് വെച്ച മുഖ്യമായ ആവശ്യമാണ് ജാതി സെൻസസ് നടത്തുക എന്നുള്ളത്.വിവിധങ്ങങ്ങളായ തടസ്സ വാദങ്ങൾ ഉന്നയിച്ച് കേന്ദ്ര ഗവൺമെന്റ് സെൻസസിനെ എതിർക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ച് ജാതി സെൻസസ് നടത്തിയ ബീഹാർ സർക്കാറിൽ നിന്ന് കേരള സർക്കാർ പാഠമുൾക്കൊള്ളണമെന്നും സമര സംഗമം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് നാസർ ആറാട്ടുപുഴ അദ്ധ്യക്ഷത വഹിച്ച സമര സംഗമം സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.
നൗഷാദ്.എ.പി( ജില്ലാ സെക്രട്ടറി,കെ എൻ എം മർക്കസ് ദഅവ),അഖിനസ്.എം(സംസ്ഥാന ജനറൽ സെക്രട്ടറി,മെക്ക),വി.എ.ഇഖ്ബാൽ സാഗർ (ചെയർമാൻ,മുസ്ലിം സംയുക്ത വേദി),സണ്ണി മാത്യു (ജില്ലാ പ്രസിഡൻ്റ്, വെൽഫെയർ പാർട്ടി,കോട്ടയം),ശ്രീകല ഗോപി(സംസ്ഥാന സെക്രട്ടറി,വിമൻ ജസ്റ്റിസ് മൂവ് മെൻറ്),സന്തോഷ് പാലത്തും പാടൻ (സംസ്ഥാന ജനറൽ സെക്രട്ടറി,BSP),പി.റ്റി. വസന്തകുമാർ( ജില്ലാ ജനറൽ സെക്രട്ടറി),ഹബീബ് റഹ്മാൻ (ജില്ലാ സെക്രട്ടറി,സോളിഡാരിറ്റി ),സുനീറ മജീദ് (ജില്ലാ പ്രസിഡൻ്റ്,വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ),സിബീഷ് ചെറുവല്ലൂർ, മുബീർ.എസ്.ഓടനാട്,ബഷീർ തുണ്ടിൽ,എൻ എ സക്കരിയ എന്നിവർ സംസാരിച്ചു.
![]()
