റിയാദ്: പുതുതായി ചുമതലയേറ്റ എറണാകുളം ഒ ഐ സി സി ജില്ലാകമ്മിറ്റിയുടെ പ്രഥമ കാരുണ്യ പ്രവർത്തിയിൽ പക്ഷാഘാതം വന്ന എറണാകുളം സ്വദേശിയെ നാട്ടിലെത്തിച്ചു. ശരീരത്തിന്റെ വലതുവശം തളർന്ന നിലയിലായ കുടുംബനാഥനെയും ഒപ്പം സന്ദർശക വിസയിൽ എത്തിയ കുടുംബത്തെയും തുടർ ചികിത്സയ്ക്കായി കൃത്യസമയത്ത് നാട്ടിലേക്ക് പോകാനായി സഹായിക്കാൻ വിഷയം ഏറ്റെടുത്ത ഭാരവാഹികൾക്ക് കഴിഞ്ഞു.
എറണാകുളം ജില്ല പ്രസിഡൻറ് മാത്യു ജോസഫിന്റെനേതൃത്വത്തിൽ ജീവകാരുണ്യ കൺവീനറായ സിജോയി ചാക്കോ ആണ് ഈ ഉദ്യമം ഏറ്റെടുത്തു മറ്റു സഹഭാരവാഹികളുടെ സഹായത്തോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കുടുംബത്തിനുള്ള രണ്ട് വിമാന ടിക്കറ്റുകൾക്കുള്ള തുക കണ്ടെത്തിയത്. ജില്ലാ കമ്മിറ്റിയിലെ മുഴുവൻ പേരും ഈ സഹായത്തിന്റെ ഭാഗമായി. ജീവകാരുണ്യ പ്രവർത്തനത്തിൽ ഓ ഐ സി സി കമ്മിറ്റി വർഷങ്ങളായി തുടർന്നുവരുന്ന പ്രതിബദ്ധതയുടെ ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ പ്രവർത്തനമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൂടുതൽ ആളുകൾക്ക് സഹായമെത്തിക്കുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.
![]()
