മക്ക :സൗദിയിൽ നിന്നും പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒ ഐ സി സി മക്ക സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം പ്രവർത്തക ആദില മുഹമ്മദിന് ഒ.ഐ.സി.സി മഹിളാ വേദിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
അസീസിയ പാനൂർ ഹോട്ടൽ മിനി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ മക്ക അൽ നൂർ ഹോസ്പിറ്റലിലെ സീനിയർ സ്റ്റാഫ് നഴ്സ് ജുനൈദ ഷാഹിദ് മൊമെന്റോ നൽകി ആദരിച്ചു.
ഹജ്ജിന്റെ സേവന പ്രവർത്തനങ്ങളിൽ വളരെ ആത്മാർത്ഥമായ പ്രവർത്തനം നടത്തുന്നതിലും ഹോസ്പിറ്റലിൽ എത്തുന്ന ഹാജിമാർക്ക് അവശ്യമായ സഹായങ്ങൾ നൽകുന്നതിലും ആദിലയുടെ സേവനങ്ങൾ വളരെ മികവുറ്റതും എക്കാലത്തും ഓർമിക്കപ്പെടുന്നതും ആയിരിക്കുമെന്ന് വനിതാ വേദി പ്രവർത്തകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു.
തുടർന്നും പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും പ്രവർത്തനങ്ങൾക്ക് ശക്തിയും ഊർജ്ജവും പകരുന്ന രീതിയിൽ പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്നും യോഗം ആശംസിച്ചു.
അനീഷ നിസാം, നിജി നിഷാദ്, അജാഷ സലിം, റിഹാബ് റൈഫ്, റുമൈസ മിഫാസ്, ഫൗസിന നൈസാം, സീന ഹബീബ്, ഷംന റഹീം, ശൈലജ റഹിം തുടങ്ങിയവർ സംസാരിച്ചു.
![]()
