റിയാദ്:ന്യൂസ് 16 പ്രതിനിധി മജീദ് കെ പി സംവിധാനം ചെയ്ത സംഗീത ആൽബം “മക്കാപുരിയിയിൽ അന്ന്” റിയാദിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രകാശനം ചെയ്തു.ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം അധ്യക്ഷത വഹിച്ചു.ആൽബത്തിന്റെ മുഖ്യ പ്രായോജകരായ എം കെ ഫുഡ്സ് മാനേജിങ് ഡയറക്ടർ റഹ്മാൻ മുനമ്പത്ത് സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടിനു നൽകി ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡോനെഷൻ കേരള പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി,റിയാദ് ഇന്ദ്യം മീഡിയ ഫോറം ട്രഷർ ജയൻ കൊടുങ്ങല്ലൂർ,ഷാജി മഠത്തിൽ,ഷാജഹാൻ പാണ്ട,നാസർലൈസ്, ഗായകൻ സത്താർ മാവൂർ,ഗഫൂർ ഹരിപ്പാട്, ഗായകൻ ജലീൽകൊച്ചിൻ, അബ്ദുൽ സലിം അർത്തിയിൽ,നാസർ വണ്ടൂർ ഉണർവ്വ്, നയീം മലയാളി കൂട്ടം സദ്ഫക്കോ,നൗഫൽ കോട്ടയം,ആൽബത്തിന്റെ സംഗീത സംവിധായകൻ അമീർഷ പാലത്തിങ്ങൽ,നൗഫൽ വടകര,ബാബു വാളപ്ര, ഗായകൻ പവിത്രൻ, ഇസ്മായിൽ വണ്ടൂർ,ബീഗംനാസർ,മനാഫ് ചേളാരി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.ത്രീ ഐയിസ് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ഈ മനോഹര സംഗീത ആൽബം പ്രേക്ഷകരിൽ എത്തിക്കുന്നത്.ചടങ്ങിന് മജീദ് കെ പി സ്വാഗതവും ബനൂജ് പൂക്കോട്ടും പാടം നന്ദിയും പറഞ്ഞു.
![]()
