മസ്കറ്റ് : ക്രിക്കറ്റ് കളിക്കിടെ തൃശൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനുഷ് ( 38 ) ആണ് മരിച്ചത്. ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്ന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഗൾഫാർ കമ്പനിയിലെ മിസ്ഫായിൽ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. വാഴപ്പിലത്ത് വീട്ടിൽ മാധവൻ-ഗിരിജ ദമ്പതികളുട മകനാണ്.
ഭാര്യ :അക്ഷയ, മകൻ :ആദിഷ് മാധവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.
![]()
