തിരുവനന്തപുരം: യൂണിവേഴ്സിറ്റികളെ ഹിന്ദുത്വവൽക്കരിക്കാനുള്ള ഗവർണറുടെ ഗൂഢ നീക്കത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി തശരീഫ് കെ.പി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ നിയമിക്കുന്ന ഗവർണറുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ഗവർണറെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് നിയമ സഭയിൽ പാസാക്കാൻ സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തശരീഫ് കെ.പി ആവശ്യപ്പെട്ടു.
![]()
