ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ നവകേരള യാത്ര ഗുണ്ടകളുടെ അകമ്പടിയിലാണെന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ എസ് യു പ്രവര്‍ത്തകരെ അംഗരക്ഷകരും ഗണ്‍മാനും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാലോ മുദ്രാവാക്യം വിളിച്ചാലോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കായികമായി മര്‍ദ്ദിക്കാനും വീടുകയറി ആക്രമിക്കാനും പൊലീസിനും സിപിഐഎം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയതെന്നും കെ സി വേണുഗോപാല്‍ എംപി ചോദിച്ചു.
![]()
