മസ്ക്കറ്റ് :ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയർ മസ്കറ്റ്-കോഴിക്കോട് സർവിസിന് ശനിയാഴ്ച തുടക്കമാകും.മസ്കറ്റിൽ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.20ന് കോഴിക്കോട്ടെത്തും. തിരിച്ച് കോഴിക്കോടുനിന്ന് ഡിസംബർ 17 മുതലാണ് മസ്കറ്റിലേക്കുള്ള സർവിസ് ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ട്. മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 65-80 റിയാലിനും ഇടയ്ക്കാണ് വെബ്സൈറ്റിൽ ഇപ്പോൾ കാണിക്കുന്നത്.20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ടു പോവാൻ കഴിയും. എന്നാൽ, പത്ത് റിയാൽ അധികം നൽകി ടിക്കറ്റെടുക്കുകയാണെങ്കിൽ 30 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ട് പോകാനും സാധിക്കും.
![]()
