പാലക്കാട് :ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തി.ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്.ഡിസംബർ 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസാണ് നടത്തുക.വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15 ന് ചെന്നെയിൽ എത്തും.
![]()
