കൊല്ലം :കൊല്ലം തേവലക്കരയിൽ വയോധികയെ മരുമകളായ അദ്ധ്യാപിക മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ്. ആറര വർഷത്തോളമായി മരുമകൾ തന്നെ തുടർച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് 80 വയസുകാരിയായ ഏലിയാമ്മ വർഗീസ് പൊലീസിന് കൊടുത്ത പരാതിയിൽ പറഞ്ഞിട്ടിട്ടുണ്ട്.മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നപ്പോൾ ആണ് പോലീസ് കേസ് എടുത്തത്.
![]()
