ദമാം :ജുബൈൽ ഫാൽക്കൻസ് ബാഡ്മിന്റൻ ക്ലബിന്റെ രണ്ടാം വാർഷികത്തോടു അനുബന്ധിച്ചു ടൂർണമെന്റ് സംഘടിപ്പിച്ചു.ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഉൽഘാടനം നിർവഹിച്ചു.
ജുബൈൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു.രണ്ടു ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം മിഥുൻ, ജിമ്മി എന്നിവരും .രണ്ടാം സ്ഥാനം ഗിൾറോയ് (ഷെറി), ആനന്ദ്, മൂന്നാം സ്ഥാനം ഹാരിയ്സൺ മൊറിസ്,ഫൈസൽ ടീം എന്നിവരും കരസ്ഥമാക്കി.
ഒന്നാം സമ്മാനം ജുബൈൽ ഫേൽക്കൻസ് ടൂർണമെന്റ് കൺവീനർ അനിൽ പാപ്പച്ചൻ, വിനോദ് ഗോപിനാഥ് നായർ (ഇറാം ഗ്രൂപ്പ് ), രണ്ടാം സമ്മാനം കോൺഫിഡന്റ് അറേബ്യ ഷെമീസും മൂന്നാം സമ്മാനം ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ടീം മെമ്പർ കൂടിയായ ഗിൽറോയിക്ക് മോമെന്റോ വിനോദ് നൽകി ആദരിച്ചു. ടീം അംഗങ്ങൾ ആശംസകൾ അറിയിച്ചു.
കൺവീനർ അനിൽ പാപ്പച്ചൻ,മനു പൗലോസ്,വിനോദ്,മനോജ്,ഫൈസൽ, ഷമീസ്, തിയൊഡർ എന്നിവർ ടൂർണമെന്റ് നേതൃത്വം നൽകി
![]()
