റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി,കൊണ്ടോട്ടി
ദോഹ : ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലക്ക് അവധി ഡിസംബർ 18 ന് അവധി പ്രഖയാപിച്ചു. തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഖത്തര്‍ ദേശീയ ദിന അവധി ഒരു വേതനമുള്ള പ്രവൃത്തി ദിവസമാണെന്ന് തൊഴില്‍ മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പ്രഖ്യാപിച്ചു.ദേശീയ ദിന അവധിക്കാലത്ത് തൊഴിലാളിക്ക് ജോലി ആവശ്യമായി വരുന്ന സാഹചര്യത്തില്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74)ല്‍ പരാമര്‍ശിച്ചിരിക്കുന്ന ഓവര്‍ടൈം സമയവും അവരുടെ അലവന്‍സുകളും സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഗവണ്മെന്റ് ഓഫീസുകള്‍ക്ക് ഡിസംബര്‍ 17, 18 ദിവസങ്ങളിൽ അവധിയായിരിക്കും.
![]()
