തൃശൂർ:മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ(83 ) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രാവിലെയായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ കരുണാകരൻ മന്ത്രിസഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു.ആറുതവണ നിയമസഭാ അംഗമായിരുന്നു. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.1977ലും 1980ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001ലും കൊടകര നിയോജക മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
![]()
