ഇടുക്കി : കേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി (എഎപി). ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴാം വാർഡ് മത്സരിച്ച എ എ പി സ്ഥാനാർഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോൺഗ്രസിൽ നിന്നാണ് ആം ആദ്മി പാർട്ടി സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്. കേരളത്തിൽ അക്കൗണ്ട് തുറന്നതിനെ അഭിനന്ദിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ എക്സ് പ്ലാറ്റ്ഫോമിൽ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
![]()
