അനീഷ് വലിയപുരക്കൽ, റിയാദ്
പ്രണയ മിഴികൾ തേടുന്നതാരേ
സ്നേഹ മുകിലായ് പെയ്യുന്നിതാകെ
വാടാ മലരിതൾ പോലെ
പൂത്തുലയും വസന്തമായ് നീ
കാതരമായ് ജനലഴിയിലൂടെ
മിഴിനട്ടു കാത്തിരിക്കുന്നിതാരെ
കാലം വേരുതേടി എത്തും
ഭൂതകാലത്തിൻ കുളിരോർമ്മകൾ
കനവാകെ നിനവാകെ
ദിനരാത്രങ്ങളിൽ കൂട്ടുതേടിയെത്തും
ഒരു ചെറു ചെപ്പിലൊളിപ്പിച്ച
നിറമുള്ള ഓർമ്മകൾ വീണ്ടും വീണ്ടും
കണ്ടു മോഹിച്ച സുന്ദര സ്വപ്നങ്ങൾ
നേർത്തു പെയ്യുന്ന പാതിരാചാറലിൽ
ചോർന്നുപോകാതെ കൈകുമ്പിളിലേക്കായ്
ഏറ്റുവാങ്ങുന്നു നിൻ ഓർമ്മകൾ
കാലം വേരുതേടി എത്തും
ഭൂതകാലത്തിൻ കുളിരോർമ്മകൾ……
![]()
