ദമ്മാം/ അൽഹസ്സ : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ വേർപാടിൽ അനുശോചിയ്ക്കാനായി,നവയുഗം സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും, അൽഹസ്സയിലും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിയ്ക്കുന്നു. ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരമാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിയ്ക്കുന്നത്.
വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മണിക്ക് ദമ്മാമിൽ അനുസ്മരണ സമ്മേളനം ദമ്മാം ബദർ അൽ റാബി ഹാളിൽ നടക്കും. നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ദമ്മാമിലെ പ്രവാസിസംഘടന നേതാക്കൾ, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ കാനത്തെ അനുസ്മരിക്കുമെന്ന് കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപള്ളിയും, ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറയും വാർത്ത കുറിപ്പിൽ അറിയിച്ചു.
നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം, വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിയ്ക്ക് അൽഹസ്സ നെസ്റ്റോ ഹാളിൽ ആണ് സംഘടിപ്പിയ്ക്കുന്നത്. കക്ഷി രാഷ്ട്രീയഭേദമന്യേ പ്രവാസലോകത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
![]()
