കുവൈറ്റ് സിറ്റി : കുവൈത്തിലെ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ് ആക്ടിങ് വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ‘എനാക്ട് 2023’ എന്ന പേരിട്ടിരിക്കുന്ന ശില്പശാലയിൽ പ്രസിദ്ധ സഹ സംവിധായകനും പരിശീലകനുമായ ഹരിലാൽ ലക്ഷ്മണൻ ക്ലാസുകൾ നയിക്കും.
ഡിസംബർ 15 -ാം തീയതി കുവൈറ്റ് സിറ്റിയിലെ ഇൻ ആൻഡ് ഗൊ പ്ലാസ ഹോട്ടലിൽ വച്ച് രാവിലെ 8:00 മുതൽ വൈകിട്ട് 6 വരെയാണ് ആക്ടിങ് വർക്ഷോപ്. സംവിധായകൻ സലിം അഹമ്മദ് മുഖ്യ അതിഥിയായിരിക്കും. നടൻ യവനിക ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഭിനയ രംഗത്തുള്ളവർക്ക് ഇതൊരു നവ്യാനുഭവമായിരിക്കുമെന്നു ഷോ ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാർ പറഞ്ഞു.
![]()
