ന്യൂഡൽഹി:ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചാല്‍ മാത്രം ഇനി ഓസ്ട്രേലിയയിലേക്ക് പഠനത്തിന് പോകാൻ സാധിക്കൂ.പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു പക്ഷെ ഇനി ഓസ്ട്രേലിയയില്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാവും.ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം പോലുള്ള ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയിലേക്ക് പോകാന്‍ സാധിക്കൂവെന്നാണ് ഏറ്റവും പുതിയ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍.വിവിധ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ IELTS, TOEFL അല്ലെങ്കില്‍ PTE പോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിലേതെങ്കിലും വിജയിച്ചിരിക്കണം എന്നത് നിർബന്ധമാക്കി.ഗ്രാജേറ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ IELTS ന് കീഴില്‍ 6.5 സ്കോര്‍ നേടേണ്ടതായി വരും നേരത്തെ അത് 6.0 ആയിരുന്നു.വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ക്ക് 5.5 വേണ്ടിടത്ത് 6.0 സ്കോര്‍ നേടേണ്ടതായും വരും.
![]()
