ന്യൂഡൽഹി : കേരളത്തിൽ നിന്ന് ദുബൈയിലേക്കുള്ള കപ്പൽ സർവീസിന് അനുമതി നൽകി കൊണ്ട് ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനും നോർക്കക്കും ചുമതല നൽകി കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഉത്തരവിറക്കി. ലോക്സഭയിൽ ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ നൽകിയ മറുപടിയിൽ ആണ് യാത്രക്കപ്പൽ സർവിസ് ആരംഭിക്കാൻ ടെൻഡർ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചത്.
പ്രവാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് ബേപ്പൂരിൽ നിന്ന് ദുബായ്ക്കുള്ള കപ്പൽ സർവീസ്. കപ്പൽ സർവീസ് യാഥാർഥ്യമാകുന്നതോടെ വിമാനയാത്രയുടെ ചിലവിയേക്കാൾ വളരെ കുറവും ലഗേജ് കൂടുതൽ കൊണ്ടുപോകാനുമുള്ള അവസരമാണ് പ്രവാസികൾക്ക് കിട്ടുന്നത്.
കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിലെ വിഴിഞ്ഞം അടക്കമുള്ള തുറമുഖങ്ങൾ വഴി യാത്ര സൗകര്യമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് നാടുകളിലെ പ്രവാസി സമൂഹം.
![]()
