ദോഹ :ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവെലന്റ് ഫോറം ഇന്ത്യൻ ലോയേഴ്സ് ഫോറത്തിന്റെ സഹകരണത്തോടുകൂടി ഞായർ,ബുധൻ ദിവസങ്ങളിൽ വൈകിട്ട് 6 :30 മുതൽ 9 : 30 മണി വരെയും ഓരോ ആഴ്ചയിലെയും ആദ്യ വെള്ളിയാഴ്ച ഉച്ചക്ക് 3 :30 മുതൽ വൈകിട്ട് 5 : 30 വരെയും നിയമപരമായ നിയമ സംബന്ധമായ പ്രശ്നപരിഹാരത്തിനായി ഐ സി ബി.എഫ് ഓഫിസിൽ വെച്ച് ലീഗൽ ക്ലിനിക് നടത്തുന്നു.ഇന്ത്യൻ പ്രവാസികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാണ്. ഇതിനു മുൻപ് എല്ലാ ഞായറാഴ്ചകളിൽ മാത്രമായിരുന്നു ലീഗൽ ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്.
സേവനം ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഹാമിദ് റാസ 300204171, സറീനാ അഹദ് 77012808.
![]()
