തിരുവനന്തപുരം :ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കം മാധ്യമങ്ങളിൽ വാർത്തയായി നിൽക്കവേ സംവിധായകൻ ഡോ. ബിജു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ബോര്‍ഡ് (KSFDC)അംഗത്വം രാജിവച്ചു.. കെഎസ്എഫ്ഡിസി എംഡിക്ക് ഇമെയിൽ വഴി അയച്ച രാജിക്കത്തിൽ തൊഴിൽപരമായ ആവശ്യങ്ങൾക്കായി അംഗത്വം രാജിവക്കുന്നുവെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.ഡോ. ബിജുവിന്റെ അദൃശ്യ ജാലകങ്ങള്‍ കാണാന്‍ തിയേറ്ററിൽ ആളില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് ആരോപണം ഉന്നയിച്ചതിനുപിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കുപിന്നാലെയാണ് ഡോ. ബിജു രാജിവച്ചത്.
![]()
