റിയാദ്:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ വെച്ച് 2024 കലണ്ടർ പ്രകാശനവും, ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സര വിജയിക്ക് സമ്മാന വിതരണം ചെയ്തു.സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു.
കലണ്ടർ പ്രകാശനം ഉപദേശക സമിതി ചെയര്മാൻ സലീം കളക്കര മീഡിയ ചെയർമാൻ മുജീബ് ചങ്ങരംകുളത്തിനു നൽകി ഉദ്ഘാടനം ചെയ്തു.
പ്രവചന മത്സര വിജയി പൊന്നാനി പുഴമ്പ്രം സ്വദേശി സി പി നാസറിന് റിയാദ് കമ്മിറ്റി ട്രഷറർ ഷമീർ മേഘ സമ്മാനം നല്കി.
മെമ്പർഷിപ് ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ജനസേവനം വിഭാഗം കൺവീനർ പുറങ്ങ് അബ്ദുൽ റസാഖിനുളള സ്നേഹോപഹാരം ശിഹാബ് കൊട്ടുകാട് കൈമാറി.
ഉപദേശക സമിതി അംഗം കിളിയിൽ അബൂബക്കർ, വൈ:പ്രസിഡന്റ് അസ്ലം കളക്കര,ഫസലു പുറങ്ങ്,മനാഫ് വെളിയങ്കോട്,മുസമ്മിൽ തെലുഗാന,സുഹൈർ തൃശൂർ,ബഷീർ പാരഗൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
എം എ ഖാദർ,രമേഷ് വെള്ളേപ്പാടം, ഫാജിസ് പി വി, അഷ്കർ വി, മുഹമ്മദ് സംറൂദ്,മുഫാഷിർ കുഴിമന എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും ഉപാധ്യക്ഷൻ സുഹൈൽ മഖ്ദൂം നന്ദിയും പറഞ്ഞു.അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
![]()
