റിയാദ്: മുപ്പത്തിയഞ്ചു വർഷമായി സുലൈമാനിയയിലെ പ്രിൻസ് സുൽത്താൻ മിലിറ്ററി ആശുപത്രിയിലെ ജീവനക്കാരനായിരുന്ന മലയാളി നിര്യാതനായി. മലപ്പുറം ചോക്കാട് കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫ(63) ആണ് മിലിട്ടറി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. കുറച്ചു നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലത്ത്. മക്കൾ: ആരിഫ് മുഹമ്മദ്, അൽഫ മോൾ. കുടുംബം റിയാദിൽ ഉണ്ട്. നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും
![]()
