കൊച്ചി: പിണറായി വിജയന് കുത്തിയാല്‍ പൊട്ടുന്ന കുമിളകളാണ് കേരളത്തിലെ കെഎസ് യുയെന്ന വിചാരം വേണ്ട, ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കെ എസ യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ല.ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ട്.
ഞങ്ങള്‍ നടത്തുന്ന സമരത്തെ നിയമം കൊണ്ടും ഡിവൈഎഫ്ഐ ഗുണ്ടകളെ കൊണ്ടും നേരിടാമെന്നാണ് പിണറായി വിജയന്റെ വ്യാമോഹമെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് കെഎസ് യു തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയന് കുത്തിയാല്‍ പൊട്ടുന്ന കുമിളകളാണ് കേരളത്തിലെ കെഎസ് യു എന്നും വിദ്യാര്‍ഥി സമരങ്ങളെന്നും മുഖ്യമന്ത്രി വിചാരിക്കേണ്ടതില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം’ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
![]()
