മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അകാലത്തിൽ പേർ പിരിഞ്ഞ കെ.പി.എ കുടുംബാംഗം ബോജിരാജൻ്റെ സ്മരണയിൽ സ്നേഹ സപർശം 12ാ മത് രക്ത ദാന ക്യാമ്പ് ക്യാമ്പ് കിംങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വെച്ച് സംഘടിപ്പിച്ചു.
60 ൽ പരം പ്രവാസികൾ രക്ത ദാനം നടത്തിയ ക്യാംപ് കെ.പി.എ പ്രസിഡന്റ് നിസ്സാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദിപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ ഹരിഷ് നായർ, അമൽദേവ്, രാജേഷ് നമ്പ്യാർ എന്നിവർ പങ്കെടുത്തു
![]()
