പമ്പ: തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയിൽ ദർശന സമയം നീട്ടാൻ തീരുമാനമായി. ദർശന സമയം ഒരു മണിക്കൂറാണ് നീട്ടുക. ഇനി മുതൽ വൈകിട്ട് മൂന്ന് മണിക്ക് നട തുറക്കും. ദേവസ്വം ബോർഡും തന്ത്രിയും തമ്മിലുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഒരു മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് നാളെ തീരുമാനങ്ങൾ ഹൈക്കോടതി അറിയിക്കും. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
![]()
