ലഖ്നൗ: സഹോദരന്റെ പുത്രൻ ആകാശ് ആനന്ദിനെ ബി എസ് പി യിൽ തന്റെ പിന്‍ഗാമിയായി പാര്‍ട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു.നിലവില്‍ ബി എസ് പി ദേശീയ കോര്‍ഡിനേറ്ററാണ് ആകാശ് ആനന്ദ്. ലഖ്നൗ ബി എസ് പി ആസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മായാവതിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി എസ് പി യുടെ ചുമതല മായാവതി തുടരുമെന്നും ബി എസ് പി നേതാവ് ഉദയ് വീര്‍ സിങ് അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് നിലവില്‍ ആകാശ് ആനന്ദിന് നല്‍കിയിട്ടുള്ളത്. 2016-ലാണ് ആനന്ദ് ബിഎസ്പിയിൽ എത്തുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരകരിൽ ഒരാളായിരുന്നു ആകാശ്. കൂടാതെ 2022-ൽ രാജസ്ഥാനിലെ അജ്മീറിൽ അദ്ദേഹം പദയാത്രയും നടത്തിയിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മായാവതിയുടെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.
![]()
