റിയാദ്: പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞ് സുഡാനില്‍ നിന്ന് റിയാദിലെത്തിയ തെലുങ്കാനയിലെ ഹൈദരാബാദ് സ്വദേശിനിക്ക് സഹായവുമായി മലയാളി സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും.സുഡാനില്‍ നിന്ന് സുഡാന് എയർ വിമാനത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ട്രാന്‍സിറ്റായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനെത്തിയ ഹൈദരാബാദ് നവാബ് സാഹെബ് നഗര്‍ സ്വദേശി സെയ്ദ മലേഖക്ക് (35) ആണ് സഹായം വേണ്ടി വന്നത്.കാലാവധി ഇല്ലാത്ത പാസ്സ്പോർട്ട് ആയതിനാൽ റിയാദിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്ക് എയർ ഇന്ത്യ അനുവാദം നൽകിയില്ല.തുടർന്ന് എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സാമൂഹിക പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാടിനെ ഫോണിലൂടെ ഈ വിവരം അറിയിച്ചു.എയര്‍പോര്‍ട്ടിലെത്തി സെയ്ദ മലഖേയെ ഷിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി എന്നിവര്‍ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുലര്‍ അര്‍ജുന്‍സിംഗിന്റെ ശ്രദ്ധയില്‍ പെടുത്തുകയും എംബസിയില്‍ നിന്നുളള നിര്‍ദേശത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ തടസ്സങ്ങളായി. രാത്രി വൈകിയും ഇവരെ സഹായിക്കുന്നതിന് എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ഫൈസല്‍ എന്നിവരെ പാസ്പോര്‍ട്ട് വിഭാഗം ചുമതലപ്പെടുത്തി. തുടര്‍ന്ന് ഔട്ട്പാസ് ഇഷ്യൂ ചെയ്താണ് ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്.
![]()
