ദുബായ് :ദുബായിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിൻ്റെ ലേബർ മാർക്കറ്റ് അവാർഡ് ലഭിച്ചു. ഒരു ലക്ഷം ദിർഹത്തിന്റെ (22 ലക്ഷം രൂപയിലധികം) പുരസ്കാരത്തിനാണ് ദുബായ് സി എം സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ പ്രമീള അർഹയായത്. അബുദാബിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാനിൽ നിന്ന് പ്രമീള അവാർഡ് ഏറ്റുവാങ്ങി. ജോലിയിലുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഊർജസ്വലതയുമൊക്കെ പരിഗണിച്ചാണ് പ്രമീളയെ അവാർഡിന് തെരഞ്ഞെടുത്തത്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ പ്രമീള 13 വർഷമായി ദുബായിൽ ജോലി ചെയ്തുവരികയാണ്.
![]()
