റിയാദ് :താമസസ്ഥലത്ത് നിന്ന് ദേഹാസ്യസത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകവേ മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ഹൃദയാഘാതം മൂലം മരണപ്പെട്ടു.പരേതരായ ഇമ്പിച്ചി-കദീജ കുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യമാർ :ബീഫാത്തു,നദീറ.മക്കൾ,ഹസീന,നസിബ്, ആസിം, സഫൂറ,സുഹൈൽ
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ,റഫീഖ് ചെറുമുക്ക്,ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും
![]()
