ദമ്മാം: ‘തിരക്കേറിയ ജീവിതവും ആരോഗ്യ സംരക്ഷണവും’ എന്ന വിഷയത്തിൽ സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം ദമ്മാം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ഡോ. ഡാനിഷ് സലീം മുഖ്യാതിഥിയായി വിഷയാവതരണം നടത്തി.ആബിദ് പാറക്കലിന്റെ അധ്യക്ഷതയിൽ മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം നിർവഹിച്ചു
അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗത്തെ ആദരിച്ചു.
‘ജീവിതത്തിൽ എങ്ങനെ സന്തോഷം നിലനിർത്താം’ എന്ന വിഷയത്തിൽ ഡോ. ഡാനിഷ് സലീമിന്റെ പത്നി ഡോ. ഫൈസ ഷുക്കൂർ പ്രഭാഷണം നടത്തി
അബ്ദുൽ മജീദ് (കെ.എം.സി.സി), അൻവർ (നവോദയ), ഡി.വി. നൗഫൽ (സിജി), ഷംല നജീബ് (ഡബ്ല്യൂ.എം.സി),ഡോ. ഇസ്മാഈൽ (എം.ഡി.എ), മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ,സുബൈർ ഉദിനൂർ, അൻവർ സാദത്ത് (റയാൻ ക്ലിനിക്),നജ്മുന്നീസ വെങ്കിട്ട (അൽ അബീർ ക്ലിനിക്) എന്നിവർ സംസാരിച്ചു
![]()
