ദമ്മാം: അടിയന്തര ഘട്ടങ്ങളിൽ ഒരാളുടെ ജീവ സംരക്ഷണത്തിന് ആവശ്യമായ ശാസ്ത്രീയമായ അറിവുകൾ പകർന്നു നൽകി ദാറസ്സിഹ മെഡിക്കൽ സെന്റർ ഇന്റർ നാഷണൽ ഇന്ത്യൻ സ്കുളിലെ കുട്ടികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സി.എം.ഇ ഹാളിൽ നടന്ന പരിശീലനത്തിന് ട്രെയിനർ റോബിൻ മോജിക നേതൃത്വം നൽകി. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ് ഹെൽത്ക്ലബ്ബിലെ പ്രത്യേകം തെരഞ്ഞെടുത്ത 15 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. പഠനത്തിനൊപ്പം ജീവിത പാഠങ്ങളും പകർന്നു നൽകുക എന്ന ലക്ഷ്യവുമായി സ്കുൾ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 4 മണിക്കൂർ നീണ്ടു നിന്ന പരിശീലനത്തിൽ പെട്ടെന്ന് കുഴഞ്ഞു വീഴുന്ന ഒരാളുടെ ജീവ സംരക്ഷണത്തിന് പ്രാഥമികമായി നൽകേണ്ട ശുശ്രൂഷകളെ കുറിച്ചാണ് പ്രധാനമായും പ്രതിപാദിച്ചത്. ഇത്തരം അറിവുകൾ നേടുന്നത് ചുറ്റുപാടും സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ കണ്ട് നിൽക്കാതെ ഇടപെടാനും, പലപ്പോഴും മറ്റൊരാളുടെ ജീവ സംരക്ഷണത്തിനും സഹായകമാകുമെന്ന് ട്രെയിംനിംഗ് സംഘത്തിന് നേതൃത്വം കൊടുത്ത ചീഫ് നഴ്സിംഗ് ഓഫീസർ എർലിൻ നവാരോ പറഞ്ഞു.
ജീവിതത്തിലെ അപൂർവ്വ അനുഭവമായിരുന്നു പരിശീലന ക്ലാസ്സെന്നും കൂടുതൽ ആത്മ വിശ്വാസം പകരാൻ അത് ഉകരിച്ചുവെന്നും പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞു. വരും ദിവസങ്ങളിൽ സേവന സന്നദ്ധരായ കൂടുതൽ കുട്ടികളെ കണ്ടെത്തി ഇത്തരം പരിശീലനങ്ങൾ നൽകാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ സ്കുൾ അധ്യാപകൻ പ്രഭാകർ ചന്ദോല പറഞ്ഞു. പങ്കെടുത്ത മുഴുവൻ വിദ്യാത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: ഹാദിഅൽ അവാമി,ബി.ഡി.ഒ സുനിൽ മുഹമ്മദ്, ലയ്ത് ജമാൽ,എർലിൻ നവാരോ,സാറാ അൽ ഖുദ്രി, അമാനി,സുധീർ,ഫാസിൽ എന്നിവർ പങ്കെടുത്തു
![]()
