മസ്ക്കറ്റ്: ഒമാനിൽ ലൈസൻസ് ഇല്ലാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാർക്കറ്റിംഗ് നടത്തിയാൽ ഇനി നിയം നടപടികൾ നേരിടേണ്ടി വരും.ലൈസൻസ് ഇല്ലാതെ മാർക്കറ്റിംഗ് പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്,ഇൻഡസ്ട്രി ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.ചില മാർക്കറ്റിംഗ് സ്ഥാപനങ്ങളും വ്യക്തികളും ഈ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
![]()
