ദമ്മാം:പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ ‘പയ്യന്നൂർ സദ്യവേദി ദമ്മാം ചാപ്റ്ററിന്റെ’ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി പി.എസ്.വി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പി.എസ്.വി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന്(ഡിസംബർ 8 ). വെള്ളിയാഴ്ച രാവിലെ 6.30 മുതൽ അൽകോബാർ അസീസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ 12 പ്രമുഖ ടീമുകൾ മത്സരിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. വിജയികൾക്കുള്ള ട്രോഫിയുടെ പ്രകാശനം ദമാം റോസ് ഓഡിറ്റോറിയത്തിൽ നടന്നു
![]()
